തിരൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി കോട്ടക്കല്‍ സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 5.420 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും വലിക്കാനുള്ള ഉപകരണവും 1700 രൂപയുമടക്കം തിരൂര്‍ എക്സൈസ് സി.ഐ ജിജു ജോസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ പറപ്പൂര്‍ മാളിയേക്കല്‍ അനൂബുള്‍ ബിസമിന്‍ (27), കോട്ടക്കല്‍ കെ.എന്‍ ബസാര്‍ പരിയാടത്ത് ജിഫ്നാന്‍ (23) എന്നിവരെയാണ്
രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ച 2.30ന് കോട്ടക്കലിലെ സ്വകാര്യ അപ്പാര്‍ട്മെന്‍റിലെ പ്രതികളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. പ്രതികളെ റിമാന്‍ഡ് നടപടികള്‍ക്കായി കുറ്റിപ്പുറം റേഞ്ചിന് കൈമാറി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ഐയെ ചുമതലപ്പെടുത്തി