തിരൂർ: തിരൂർ ബവ്റിജസ് ഷോപ്പിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്.
സിസിടിവി ദൃശ്യം
കൂട്ടത്തിലൊരാൾ ബീയർ ബോട്ടിൽ കൊണ്ട് മറ്റൊരാളുടെ തലയ്ക്കടിച്ച് വീഴ്ത്തി. സമീപത്തെ മറ്റൊരു കടയുടെ മുൻഭാഗവും ഇവർ തകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വാർത്ത ശേഖരിക്കുകയായിരുന്ന തിരൂരിലെ പ്രാദേശിക ചാനൽ ക്യാമറാമാൻ പി.ഷബീറിനെയും ഇവർ ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഷബീർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബവ്റിജസ് ഷോപ്പിനു മുൻപിൽ ആക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നയാളാണ് ഷബീറിനെയും ആക്രമിച്ചതെന്നു സമീപമുണ്ടായിരുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.