മലപ്പുറം: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരന്‍ എര്‍ത്ത് കമ്ബിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. മലപ്പുറം പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന്‍ ത്രിലോക് (2) ആണ് മരിച്ചത്. 

വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്ബിയില്‍ നിന്നു ഷോക്കേറ്റു വീണ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് സംഭവം. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ ചങ്ങരംകുളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. മാതാവ്: സ്നേഹ.


Previous Post Next Post

Whatsapp news grup