കൂട്ടായി :കൂട്ടായി ടൗൺ സാന്ത്വന കേന്ദ്രം,"റമളാൻ റിലീഫ്-2022" പദ്ധതിയുടെ ഭാഗമായി 225 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.    . ഷുഹൈബ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ഷാഹിദ് മുഹ്‌യദ്ധീൻ അഹ്സനി പ്രാർത്ഥന നിർവഹിച്ചു. 

എസ് വൈ  എസ് തിരൂർ സോൺ സെക്രട്ടറി അക്ബർ മുസ്‌ലിയാർ  സംഘാടകർക്ക് കൈമാറി വിതരണ ഉദ്ഘാടനം  നിർവഹിച്ചു.ബഷീർ താണിക്കാട്, അബ്ദുറഹീം , സി.പി.മുജീബ്, അൻവർ സാദിക്ക്, സിദ്ദീഖ് യു.വി, മുക്താർ എന്നിവർ സംബന്ധിച്ചു.

Previous Post Next Post

Whatsapp news grup