കാവനൂർ : കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് സംഭവം നടന്നത്.

അടുക്കളയില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകരായി മലപ്പുറം അഗ്നിശമന സേന. 

കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ആദ്യം വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഗ്നിശമനസേനയെ സമീപിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി.സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി അൻവർ, വി.പി നിഷാദ്, എ.എസ് പ്രദീപ്, കെ.എം മുജീബ്, കെ അഫ്സൽ, വി നിസാമുദ്ദീൻ, കെ.ടി സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

.

Previous Post Next Post

Whatsapp news grup