തിരൂര്‍: രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സിന് കരുത്തേകാന്‍ 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക്. തിരൂര്‍ ഫയര്‍ഫോഴ്‌സിനാണ് 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റ് ലഭിച്ചത്. ഫയര്‍ എന്‍ജിന്റെ ശേഷിക്കുറവ് കാരണം അപകട സ്ഥലത്തേക്ക്  ഫയര്‍ ഫോഴ്‌സ്  പലപ്പോഴും കൃത്യസമയത്ത് എത്താനാകാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. ഈ പരിമിതിയെ മറിക്കടക്കാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. 


മൊബൈല്‍ ടാങ്ക് യൂണിറ്റ് കൂടി ലഭ്യമായതോടെ തിരൂര്‍ ഫയര്‍‌സ്റ്റേഷനില്‍ രണ്ട്  വലിയ ഫയര്‍ എന്‍ജിനുകളും ഒരു ചെറിയ യൂണിറ്റും സജ്ജമായി. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്ത് വാഹനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്ത് ഫയര്‍എന്‍ജിന്‍ ശക്തി തെളിയിച്ചു. എഫ്.ആര്‍.ഒ കെ.ടി.നൗഫല്‍ താക്കോല്‍ ഏറ്റുവാങ്ങി. നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ കെ.കെ.സലാം അധ്യക്ഷനായി. സ്റ്റേഷന്‍ ഓഫീസര്‍ എം.കെ.പ്രമോദ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു




Previous Post Next Post

Whatsapp news grup