താനൂര്‍: ഹിമാലയന്‍ പര്‍വത നിരകളിലെ എവറസ്റ്റ് ബേസ് ക്യാമ്ബും കടന്ന് 5500 അടി ഉയരത്തിലുള്ള കാല പത്തര് വരെയെത്തി ചോല പാസ് വഴി ഗോക്കിയോ റിവറും കണ്ട് തിരിച്ചെത്തിയ യുവതി നാട്ടുകാര്‍ക്ക് അഭിമാനമായി. എവറസ്റ്റ് കീഴടക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് വിനീത നിശ്ചയദാര്‍ഢ്യത്തോടെ തുനിഞ്ഞിറങ്ങിയത്.
താനൂര്‍ ചന്തപ്പറമ്ബില് താമസിക്കുന്ന പതിയംപാട്ട് സുനില്‍ കുമാറിന്റെയും ഉഷയുടെയും മകളായ വിനീതയാണ് 23 ദിവസം നീണ്ട യാത്രക്കുശേഷം കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയത്. ചെറുപ്പം മുതലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന വിനീത എം.എസ്.ഡബ്ല്യൂ പൂര്‍ത്തിയാക്കിയ ശേഷം വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ജോലിയിലായിരുന്നു. കുറഞ്ഞ കാലത്തെ സൈക്ലിങ് പരിശീലനത്തിന്റെ മാത്രം ബലത്തിലാണ് ഈ സാഹസിക യാത്രക്കൊരുങ്ങിയത്.
23 ദിവസത്തെ യാത്രയില്‍ 11 ദിവസവും ട്രക്കിങ്ങില്‍ തന്നെയായിരുന്നു. കാല പത്തറില് അപകടത്തില്‍പെട്ടപ്പോള്‍ രക്ഷപ്പെടുത്തിയ മറ്റൊരു ഗ്രൂപ്പിനൊപ്പം വന്ന നേപ്പാളുകാരനായ ഗൈഡ് ദയാലുവിനോടും കഠിനമായ തണുപ്പില്‍ വൈദ്യസഹായം നല്കിയ തായ്ലന്റുകാരനായ ഡോക്ടറോടുമുള്ള കടപ്പാടുകള്‍ ഓര്‍മയില്‍ വെക്കുന്ന ഈ പെണ്‍കുട്ടിയുടെ ഇനിയുള്ള ആഗ്രഹവും അവസരം കിട്ടിയാല്‍ പുതിയ ഉയരങ്ങളും ദൂരങ്ങളും കീഴടക്കണമെന്ന് തന്നെയാണ്.


