തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂടീം ന്റെ ജനറൽ ബോഡി യോഗത്തിൽ, 2022 -23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശ്രീ ജാഫർ ഖാൻ പ്രഡിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.. തുടർന്ന് രൂപീകൃതമായ ഇരുപത്തിരണ്ടംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് വൈസ് പ്രസിഡന്റ് ആയി അമീൻ അന്നാരയും ബിൽകീസ് നൗഷാദ് എന്നിവരും ജനറൽ സെക്രട്ടറി ആയി നൗഫൽ എംപി , ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ റഹ്‌മാൻ , മുനീർ വാൽക്കണ്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, ട്രഷറർ: ഇസ്മായിൽ അന്നാര, ഫിനാൻസ് കോഡിനേറ്റർ: നൗഷാദ് ബാബു, സോഷ്യൽ മീഡിയ& മാർക്കറ്റിങ്: ഷംല ജാഫർ, മീഡിയ കോഡിനേറ്റർ: സാലിക് അടിപ്പാട്ട്, സ്പോർട്സ്: അഫ്‌സൽ വിപി, ചീഫ് കോഡിനേറ്റർ: ഇസ്മായിൽ കുറുമ്പടി , പബ്ലിക് റിലേഷൻ: മുത്തു ICRC എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ: ഉമർ സാദിഖ്, ശരീഫ് ചിറക്കൽ, അലി കണ്ടനകം,ജൈസൽ മടപ്പാട്ടു , റിയാസ് പി , ഷംസീർ ഹംസ, ഇസ്മായിൽ മൂത്തേടത്ത്, ഡോക്ടർ സയ്യിദ, ഹംന അഫ്‌സൽ .
ആസന്നമായ ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പുതിയ പരിപാടികൾ ആസൂത്രണം ചെയ്യാനും യോഗത്തിൽ തീരുമാനമായി