പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ മയക്ക്മരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലിസ് നടത്തിയ പരിശോധനയില്‍ 5 പേര്‍ അറസ്റ്റിലായി. മിസ്ബാഹ് (22), നവാഫ്(22), മുഹമ്മദ് ഫായിസ് (21), ബബൂല്‍ അരിയാന്‍(18) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇതില്‍ ബബൂല്‍ അരിയാന്‍ കൂട്ടു മൂച്ചി പെട്രോള്‍ പമ്ബില്‍ മയക്കുമരുന്നു ലഹരിയില്‍ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. 

രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പോലിസില്‍ പരാതി നല്‍കിയിരുന്നു.

പരപ്പനങ്ങാടി ഇ ക ഹണി കെ ദാസ്, എസ് ഐ രാധാകൃഷ്ണന്‍, പോലിസുകാരായ ജിതിന്‍, പ്രശാന്ത്, ഡാന്‍ സാഫ് ടീമംഗങ്ങളായ ജിനേഷ്, ആല്‍ബിന്‍, വിപിന്‍, അഭിമന്യു, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് വള്ളിക്കുന്ന് നവജീവന്‍ സ്‌കൂളിനു സമീപത്തായി ട്രാക്കില്‍ കഞ്ചാവ് ഉപയോഗത്തിനുശേഷമുണ്ടായ അടിപിടിയില്‍ അത്താണിക്കല്‍ സ്വദേശിയായ ഷക്കത്തലി എന്നയാളെ പോലിസ് റിമാന്റ് ചെയ്തിരുന്നു.


Previous Post Next Post

Whatsapp news grup