മങ്കട: ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയും നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങളിലൂടെയും സൈക്കിളില്‍ ചുറ്റിക്കറങ്ങി മങ്കട സ്വദേശി പിലാത്തോടന്‍ ഷംസീദ് തിരിച്ചെത്തി. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേക്കും അയല്‍രാജ്യമായ നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലേക്കും 2021 നവംബര്‍ 29നാണ് ലഹരിവിരുദ്ധ സന്ദേശവുമായി ഷംസീദ് യാത്ര തിരിച്ചത്.
19,683 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര പുതിയ അനുഭവമായതായും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാനായതായും ഷംസീദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ മങ്കട മേഖല കമ്മിറ്റി ഷംസീദിന് സ്വീകരണം നല്കി.
മേഖല സെക്രട്ടറി അലി അക്ബര്‍ ഷംസീദിനെ പൊന്നാടയണിയിച്ചു. ചരിത്രകാരന് വിപിന്‍ ചന്ദ്ര രചിച്ച ആധുനിക ഇന്ത്യ എന്ന പുസ്തകം ഉണ്ണി മാമ്ബറ്റ ഷംസീദിന് സമ്മാനിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഹഫീദ്, ഗഫൂര്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അഫ്സല്, അഫ്സല് ചേരിയം എന്നിവര്‍ സംസാരിച്ചു.