തൃശൂര്‍ : സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഫൈനലിൽ പാലക്കാടിനെ പരാജയപ്പെടുത്തി വിജയം മലപ്പുറം ജില്ലയ്ക്ക്. മത്സരത്തില്‍ ടോസ് നേടിയ പാലക്കാട് ടീം മലപ്പുറം ജില്ലയെ ബാറ്റിംഗിനയച്ച് 37/6 എന്ന സ്‌കോറില്‍ തളച്ചെങ്കിലും പാലക്കാട് ജില്ല 33 റണ്‍സില്‍ ഓള്‍ ഔട്ടായി. കൊല്ലം ജില്ല മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 14 ടീമുകളും ഒരു ഹെഡ് ക്വാര്‍ട്ടേഴ്‌സ് ടീമും അടങ്ങുന്ന 15 ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. സമ്മാനവിതരണം എ.ഡി.എം റെജി.പി.ജോസഫ് നിര്‍വഹിച്ചു. തഹസില്‍ദാര്‍ ടി.ജയശ്രീ, സ്‌പോര്‍ട്‌സ് ഓഫീസര്‍ സൈമണ്‍ എം.വി എന്നിവര്‍ പങ്കെടുത്തു.