തിരൂർ: പൊന്മുണ്ടം നോർത്ത് എഎംഎൽപി സ്കൂളിൽ പൂട്ട് തകർത്ത് മോഷണം നടന്നു. കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ് കമ്പ്യൂട്ടർ, അഞ്ച് മൾട്ടിമീഡിയ സ്പീക്കർ, മൂന്ന് ലാപ്ടോപ് ബാഗ് എന്നിവയാണ് മോഷണം പോയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു ശേഷമാണ് മോഷണം നടന്നതെന്ന് ഹെഡ്മാസ്റ്റർ കൽപ്പകഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സർക്കാർ ലഭ്യമാക്കിയ രണ്ടെണ്ണവും, സ്കൂൾ പിടിഎ വാങ്ങിയ നാല് ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ധർ, പോലീസ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.