ചെറുമുക്ക് കുണ്ടൂർ റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി-ചെറുമുക്ക്-കുണ്ടൂര്‍ റോഡില്‍ ചെറുമുക്ക് മുതല്‍ കുണ്ടൂര്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഇന്ന് (മെയ് എട്ട്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗതം നിരോധിച്ചു. ചെറുമുക്ക്- കാടാംകുന്ന്- തൃക്കുളം-തെയ്യാല റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


തിരൂര്‍ റോഡ് സെക്ഷന് കീഴില്‍ വരുന്ന തിരുന്നാവായ-കല്‍പ്പകഞ്ചേരി റോഡിലെ തിരുന്നാവായ ജംങ്ഷനില്‍ കലുങ്ക് പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ ദേശീയപാത-66 ലൂടെ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


എടക്കര- അമരമ്പലം -വാണിയമ്പലം റോഡില്‍ വാരിക്കല്‍ മുതല്‍ മൈലമ്പാറ വരെയുള്ള മേഖലയില്‍
 നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഒന്‍പത് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുള്ളിയോട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ കരുളായി-ചെട്ടി- പൂക്കോട്ടുപാടം  വഴിയും കരുളായി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Previous Post Next Post

Whatsapp news grup