താനൂർ നഗരസഭ ആരോഗ്യ വിഭാഗം നടക്കാവ് ,താനൂർ, വഴക്കത്തെരു അങ്ങാടി, ബ്ലോക്ക് ജംഗ്ഷൻ ,മുക്കോല ,ഓലപ്പീടിക തുടങ്ങിയ താനൂരിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി,നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ,ചിക്കൻ,ബീഫ്,ഫിഷ് എന്നിവ പിടിചെടുത്തു,
ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ ,വൃത്തി ഹീനമായി കിടക്കുന്ന ഹോട്ടലുകൾ തുടങ്ങിയവ അടച്ചു പൂട്ടാൻ നടപടി എടുത്തു .നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹീമിന്റെ നേതൃത്തത്തിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ. കെ ,മനോജ് ,വൈശാഖ് ,വിനു ടി,രസിക്ക് എന്നിവർ പങ്കെടുത്തു

