കോഴിക്കോട്: ദുബായില്‍ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

 തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ലിസ ജോണ്‍ ആണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഖബര്‍സ്ഥാനില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനും ആന്തരികാവയവങ്ങളുടെ രാസപരിശോധനക്കും വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

വ്ളോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാവണ്ടൂര്‍ ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ എത്തിയിട്ടുണ്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. 

 

Previous Post Next Post

Whatsapp news grup