തിരൂർ: തിരൂർ നഗരസഭ പതിമൂന്നാം വാർഡിൽ സി മമ്മൂട്ടി എംഎൽഎ യുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ തലക്കടത്തൂർ പനമ്പാലം മിനി ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷരീഫ് പൂഴിക്കലിന്റെ അധ്യക്ഷതയിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ കൗൺസിലർമാരായ റസിയ ഷാഫി, എ പി സീനത്ത് മുൻ കൗൺസിലർ കെ സഫിയ, അൻവർ പറമ്പാട്ട്, എ വി ലത്തീഫ്, ഉസ്മാൻ ഇ, ഹുസൈൻ എം, മുഹമ്മദ് സിപി, ബഷീർ ദർബർ എന്നിവർ സംബന്ധിച്ചു