തിരൂർ: തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് പണം വെച്ച് ചീട്ടു കളി നടത്തുന്ന 16 സംഘത്തെ തിരൂർ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയിൽ തിരൂർ പോലീസ് നടത്തിയ പരിശോധനയിൽ ചീട്ടുകളി സംഘം പിടിയിലായത്
സംഘത്തിൽ നിന്നും 82,000 രൂപയും പിടിച്ചെടുത്തു. ഭാരതപ്പുഴയുടെ നടുവിലെ തിരുത്തുകൾ ചീട്ടുകളി പതിവാക്കിയിരുന്ന സംഘമാണ് മഴക്കാലമായതിനാൽ തീരത്തേക്ക് മാറി ചീട്ട്കളി തുടങ്ങിയത് കളി നടക്കുന്ന രഹസ്യ വിവരം ലഭിച്ച ഉടനെ പോലീസ് സംഘം വേഷംമാറി സ്ഥലത്തെത്തി പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു.
എസ്‌ഐ അബ്ദുൽ ജലീൽ കറുത്തേടത്ത് ഗ്രേഡ് എസ്ഐ മുരളി എഎസ്ഐ ബിജു സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ ജോൺ ഷിജിത്ത് ധനേഷ് ഉണ്ണിക്കുട്ടൻ ബിജി എന്നിവരും നേതൃത്വം നൽകി