പുറത്തൂർ: മംഗലം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് ആസ്ഥാനമന്ദിരോദ്ഘാടനം നടന്നു. ഹോം കെയർ, ഫിസിയോതെറാപ്പി സെന്റർ, സൈക്യാട്രിക് ക്ലിനിക്ക് എന്നീ സേവനങ്ങൾ കരുണയിൽ ലഭ്യമാണ്. കുറുക്കോളി മൊയ്തീൻ എം.എൽ.എ.പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ ഓഫീസ് ഡിജിെറ്റെസേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തിയത്. മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉപഹാരസമർപ്പണം നടത്തി. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. കരുണ പ്രസിഡന്റ് ടി. ആബിദ്, സെക്രട്ടറി വി.എം.അബ്ദുൽ മജീദ്, ട്രഷറർ പി.വി.നിസ്താർ, ടി.പി.ഇബ്രാഹിംകുട്ടി, പി.പീതാംബരൻ, സുബൈദ സഹീർ, ആർ.മുഹമ്മദ് ബഷീർ, എ.പ്രേമാനന്ദൻ, സി.എം.ഹസൻ അനീഷ്, ടി.പി.മോഹനൻ, ടി.പി.വാസുദേവൻ എന്നിവർ സംസാരിച്ചു