താനൂർ: താനൂർ നഗരസഭ പതിനൊന്നാം ഡിവിഷനിലെ പനങ്ങാട്ടൂർ എസ്.സി. കോളനി കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി. കെ. സുബൈദ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.സി അലി അക്ബർ, കെ. ജയപ്രകാശ്, ജസ്ന ബാനു, കൗൺസിലർമാരായ മൻസൂർ, സഫിയ ബഷീർ, ദേവകി, വിവിധ നേതാക്കളായ സൈതാലി ഹാജി, സുധീർ, ഷാഹിദ് പനങ്ങാട്ടൂർ, ജയരാജൻ, അപ്പു ഇടശ്ശേരി, റിയാസ്, അനസ്. പി, ഇൻഷാദ്, മുസ്തഫ കെ കെ എന്നിവർ പ്രസംഗിച്ചു.


28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചത്.  നാൽപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ടാംഘട്ട പദ്ധതി ഉടൻ തുടങ്ങുമെന്ന് വാർഡ് കൗൺസിലർ മൻസൂർ അറിയിച്ചു. കിണറിന് ഭൂമി സൗജന്യമായി നൽകിയ സലാം ഹാജിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ചെയർമാൻ പി.പി. ഷംസുദ്ധീൻ പൊന്നാടയണിയിച്ച് ആദരിച്ചു.

Previous Post Next Post

Whatsapp news grup