നോമ്പുതുറക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതയെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. ആറു പേരാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നത്.ഇവർ പുലർച്ചെ ഒന്നരയോടെ ആശുപത്രി വിട്ടു. നോമ്പുതുറ സമയത്ത്  ഭക്ഷണം കഴിച്ച് വർക്കാണ് ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ  അനുഭവപ്പെട്ടത്. ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതായി കരുതുന്നത്. സംഭവം ഭക്ഷ്യ സുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതായി സി ഐ പി മുഹമ്മദ് ഹനീഫ അറിയിച്ചു. ഫുഡ് ആൻ്റ് സെഫ്റ്റി ഇൻസ്പെക്ടർ സ്ഥലം സന്ദർശിക്കും..


Previous Post Next Post

Whatsapp news grup