മലപ്പുറം: വ്യാജ പോക്സോ പരാതിയില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യാ സഹോദരന്‍ മകളെ പീഡിപ്പിച്ചെന്ന പരാതി, വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. കുടുംബ വൈരാഗ്യം തീര്‍ക്കാന്‍ പ്രതി വ്യാജമായി നല്‍കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് വഴിക്കടവ് പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. കുട്ടിയെയും അമ്മയെയും ശാസ്ത്രീയമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച് ഭാര്യ സഹോദരനെതിരെ വ്യാജമൊഴി നല്‍കിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
കേസ് വ്യാജമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയെങ്കിലും ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് ഇയാള്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്ന പോക്സോ വകുപ്പ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ ശിശു ക്ഷേമ സമിതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. വഴിക്കടവ് ഭാര്യ സഹോരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നല്‍കിച്ച ആള്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരി തന്നെ ശിശു ക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു