മലപ്പുറം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിവ്യത്യാസ്ഥമായി 


വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട  സര്‍ക്കാറിനെതിരെ മലപ്പുറം കലക്ടറേറ്റിന് മുന്‍പില്‍ തക്കാളി സൗജന്യമായി വിതരണം ചെയ്താണ് ഇവർ പ്രതിഷേധിച്ചത്.

സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ,വഴി യാത്രക്കാര്‍ എന്നിവര്‍ക്കാണ് തക്കാളി വിതരണം ചെയ്തത്.വീട്ടമ്മമാർ അടക്കം നിരവധി പേർ തക്കാളി വാങ്ങി സമരത്തിൽ പങ്കാളികളായി.

പ്രതിഷേധ സമരം മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.

Previous Post Next Post

Whatsapp news grup