തിരുവനന്തപുരം: ഇന്നും പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. ഈ മാസം രണ്ടാം തവണയാണ് വില വർധിക്കുന്നത്. 3.50 രൂപയാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ വില 1000 എത്തി . ഇന്ന് തൊട്ട് 14.2 കിലോ എൽ.പി.ജി സിലിണ്ടറുകളുടെ വില ഡൽഹിയിൽ 1003, മുംബൈ 1002, കൊൽക്കത്ത 1029, ചെന്നൈ 1018.5, തിരുവനന്തപുരം 1012 എന്നിങ്ങനെയാണ്. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വില 1000 ത്തിൽ എത്തി.
ഈ മാസം ആദ്യം വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 50 രൂപ വർധിപ്പിച്ചിരുന്നു. അതിനു പിറകെയാണ് വീണ്ടും വർധന. മെയ് ഒന്നു മുതൽ വാണിജ്യ സിലിണ്ടറുകൾക്ക് 102.50 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 2355.50 രൂപയായി ഉയർന്നു
