വളാഞ്ചേരി: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പോലീസ് പുറമണ്ണൂര്‍ ഭാഗത്ത് നിന്നും മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടിയിരുന്നു. ഇതില്‍ പ്രകോപിതനായ ലോറി ഡ്രൈവര്‍ ഉണ്ണികൃഷ്‌ണനും മകനും സേ്‌റ്റഷനിലെത്തി പോലീസുകാര്‍ക്കെതിരെ അസഭ്യം പറയുകയും എസ്.ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കരേക്കാട് സി.കെ പാറ സ്വദേശി പൊന്‍മാകുഴിയില്‍ ഉണ്ണികൃഷ്‌ണന്‍ (52), മകന്‍ നവീന്‍കൃഷ്‌ണന്‍ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്‌റ്റ് ചെയ്‌തത്.
അക്രമത്തില്‍ എസ്.ഐയുടെ കൈയ്‌ക്ക് പരുക്കേറ്റു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.ക്വാറി മാഫിയക്ക് എതിരെ കഴിഞ്ഞ 6 ദിവസത്തിനുള്ളില്‍ 21 വാഹനങ്ങള്‍ ആണ് വളാഞ്ചേരി പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ അനധികൃത ക്വാറികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്‌തമാക്കുമെന്ന് പോലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.ജെ.ജിനേഷ് പറഞ്ഞു.
