മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് നാലായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കൂട്ടിലങ്ങാടി ഓഫീസിലെ അസിസ്റ്റന്റായ കെ സുബ്രഹ്മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിതിന്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്
ഞായറാഴ്ച നേരിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞ് അപേക്ഷകനെ സുബ്രഹ്മണ്യന്‍ തിരിച്ചയച്ചു. ഞായറാഴ്ച വിളിച്ചപ്പോഴാണ് വില്ലേജ് ഓഫീസര്‍ക്ക് രണ്ടായിരം രൂപയും മറ്റുള്ളവര്‍ക്കായി രണ്ടായിരം രൂപയും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നിതിന്‍ ഫോണ്‍ റെക്കോര്‍ഡ് സഹിതം വിജിലന്‍സിനെ സമീപിച്ചു
വിജിലന്‍സ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ നിതിന്‍ വില്ലേജ് ഓഫീസിലെത്തി പണം കൈമാറി. തൊട്ടുപിന്നാലെ എത്തിയ വിജിലന്‍സ് സംഘം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തു.

