താനൂര്‍: കൊറോണ കാലത്തെ നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുക, സീനിയര്‍ സിറ്റിസണ്‍ കണ്‍സഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഐവൈഎഫ് താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ പരിസരത്ത് ബഹുജന പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. 

ബഹുജന ധര്‍ണ്ണ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷഫീര്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ തൊഴിലാളികള്‍ രോഗികള്‍ എന്നിവര്‍ക്ക് യാത്രയ്ക്ക് വളരെയധികം സഹായകമാകുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. എംപിമാരും മറ്റ് ജനപ്രതിനിധികളും അധികാരികളും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ് സൗഭാഗ്യന്‍ പുളിക്കപ്പാട്ട് അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ് ബാബു, താനൂര്‍ പ്രസ് ക്ലബ് സെക്രട്ടറി പ്രേമന്‍ താനൂര്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം എ പി സുബ്രഹ്മണ്യന്‍, താനൂര്‍ റെയില്‍വേ ഡെവലപ്‌മെന്റ് കമ്മിറ്റി അംഗം വടക്കേയില്‍ ബാപ്പു, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി എസ് സഹദേവന്‍, എറേഞ്ചേരി ഉണ്ണി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം രജനി മനോജ്, എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എസ് സനുജ, എഐഎഫ് മണ്ഡലം പ്രസിഡന്റ് ഷംവില്‍ സൈദ്, കിസാന്‍ സഭ മണ്ഡലം പ്രസിഡണ്ട് ദേവദാസ് തറാല്‍, എഐഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാദില്‍, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം എം സി വിനോദ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മണ്ഡലം സെക്രട്ടറി വി എസ് രാഹുല്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സലിം അയ്യായ നന്ദിയും പറഞ്ഞു.


Previous Post Next Post

Whatsapp news grup