തിരൂരങ്ങാടി:നന്നമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട  ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘം പദ്ധതി ജലനിധി കിണർ  തിങ്കളാഴ്ച രാവിലെ  കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. കിണറിന് സമീപത്തെ മോട്ടോർ പമ്പ് ഹൗസ് മീറ്റർ ഉൾപ്പെടെ കിണറിലേക്ക് ഇടിഞ്ഞു വീണിട്ടുണ്ട്. 

എഴുപതോളം വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് ഇത് രാവിലെ മോട്ടോർ ഇടാൻ പോയപ്പോളാണ് കിണറും അനുബന്ധ സാമഗ്രികളും കിണറിലേക്ക് വീണത് കണ്ടത്. പ്രദേശത്തെ ഏക കുടിവെള്ള ആശ്രയമാണ് ഈ ജലനിധി പദ്ധതി.

ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജീലാനി ശുദ്ധജല വിതരണ സംഘം പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് ഹാജി സെക്രട്ടറി വളപ്പിൽ അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു ഇവിടെനിന്ന് രണ്ട് സമയങ്ങളിലായി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കിണർ ഇടിഞ്ഞതാഴ്ന്നതോടെ പ്രദേശത്തെ വീട്ടുകാർ കുടിവെള്ളത്തിന്റെ കാര്യത്തിൽ ആശങ്കയിലാണ്.


Previous Post Next Post

Whatsapp news grup