തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച അധ്യാപികയായ യാത്രക്കാരിയുടെ മൊബൈൽഫോണും സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായിരുന്നു. വളരെ വിലപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ യാത്രക്കാരി ഉടനെ തിരൂർ പോലീസിനെ സമീപിച്ച് പരാതി നൽകി.
തുടർന്ന് റെയിൽവെ സ്റ്റേഷനിലെയും സമീപ ഷോപ്പുകളിലെയും CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി ബാഗ് മോഷ്ടിച്ച് കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പരിശോധിച്ച് പിൻതുടർന്നതിൽ വണ്ടിപ്പേട്ടക്ക് സമീപത്തെ നിർമ്മാണം പൂർത്തിയാകാത്ത ബിൽഡിംഗിന്റെ മൂന്നാം നിലയിൽ നിന്നും ബാഗ് കണ്ടെടുക്കുകയും ചെയ്തു.
സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് അധ്യാപികയ്ക്ക് തിരികെ നൽകി. പ്രമോഷനുൾപ്പെടെ സർവ്വീസിൽ വളരെ വിലപ്പെട്ട ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ തിരികെ കിട്ടിയതിൽ തിരൂർ പോലീസിന് അധ്യാപിക നന്ദിയറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു. തിരൂർ സി.ഐ ജിജോയുടെ നിർദ്ദേശപ്രകാരം
എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത്, പി.ഡി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്.കെ.കെ, ധനേഷ്, വിജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
