കാക്കഞ്ചേരി: കാക്കഞ്ചേരി വളവില്‍ സ്പിന്നിംങ്ങ് മില്ലനടുത്ത് കൊക്കയിൽ കുട്ടിയുടെ കരച്ചിൽ കേട്ടെന്ന് വിവരം ലഭിച്ചതിനാൽ മീഞ്ചന്ത ഫയർഫോഴ്സും താലൂക്ക്‌ ദുരന്ത നിവാരണസേന വളണ്ടിയർമാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

പ്രദേശത്ത് ഉണ്ടായിരുന്ന ഒരാൾ കരച്ചിൽ കേട്ടതായും അവർ തിരഞ്ഞിട്ട് കാണാതായതോടെ ഫയർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ടി. ഡി. ആർ.എഫും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.


ചെറിയ കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവം വ്യാപിക്കുന്നതോടെ കരച്ചിൽകേട്ട് എന്ന വിവരം വളരെ പ്രാധാന്യത്തോടെ കൂടിയാണ് അധികൃതർ കാണുന്നത്. എങ്കിലും മയിൽ അടക്കമുള്ള പക്ഷികളുടെ ശബ്ദവും കരച്ചിലായി തോന്നാം എന്ന അഭിപ്രായവും നാട്ടുകാർ ഉയർത്തുന്നുണ്ട്.


Previous Post Next Post

Whatsapp news grup