പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അപര്‍ണ. തുടര്‍ന്ന് അനുഗ്രഹക്കും സഹോദരന്‍ അഭിനവിനുമൊപ്പം കല്ലടയാറിലെ വെള്ളാറമണ്‍ കടവില്‍ പോയതായിരുന്നു. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ രക്ഷിക്കാനായില്ല