താനൂര്‍: ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ വട്ടത്താണിക്കും മൂച്ചിക്കലിനുമിടയില്‍ വച്ചാണ് കല്ലേറുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റത്‌. മീനടത്തൂര്‍ സ്വദേശിയും മൂച്ചിക്കലില്‍ തയ്യല്‍ തൊഴിലാളിയുമായ അണ്ണച്ചംപള്ളി കരീമിനാണ് പരിക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ കരീം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി ആര്‍.പി.എഫിന്റെ സഹായത്തോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Previous Post Next Post

Whatsapp news grup