മലപ്പുറം: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച്‌ മലപ്പുറത്ത് 13കാരന്‍ മരിച്ചു. മലപ്പുറം കാരക്കുന്ന് മുപ്പത്തിനാലില്‍ ഓടംകുണ്ടില്‍ സിദ്ദീഖിന്റെ ഏക മകന്‍ ഫാരിസ് (13) ആണ് മരിച്ചത്. കാരക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നു വൈകിട്ട് സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. അപകടം നടന്നതു കണ്ടയുടന്‍ നാട്ടുകാര്‍ ഓടിക്കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

സിദ്ദീഖിന്റേയും ഭാര്യ അനീഷയുടേയും ഏകമകനായിരുന്നു 13കാരനായ ഫാരിസ്. വീട്ടുകാര്‍ അപകടം നടന്ന വിവരം അറിഞ്ഞയുടന്‍ തന്നെ ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. ലോറിക്കു അമിത വേഗതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ക്കു ബന്ധുക്കള്‍ക്കും സഹപാഠികള്‍ക്കും മരണം സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ല.




Previous Post Next Post

Whatsapp news grup