പൊന്നാനി: ടൂറിസം സാധ്യതകളിലേക്കു വഴി തുറക്കുന്ന കർമ പാലം ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. ഇനി 2 മാസം പൊന്നാനിയിൽ ചമവട്ടം കട വിൽനിന്ന് കർമ റോഡിലൂടെ നേരിട്ട് അഴിമുഖത്തേക്കെത്താൻ. കനോലി കനാലിൽ പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. നിലവിലെ പദ്ധതിയിൽ അപ്രോച്ച് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിട്ടില്ല. ഇതിനായി പുതിയ പദ്ധതി സമർപ്പിച്ചു.

അപ്രോച്ച് റോഡിന്റെ ഒരു വശം ഫിഷിങ് ഹാർബർ പ്രദേശത്താണ് എത്തുക . പുനർഗേഹം ഭവന സമുച്ചയത്തിനു മുൻപിലുടെ കടന്നു പോയി ഹാർബർ റോഡിലേക്ക് ബന്ധിപ്പിക്കും . പാല ത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം നിർമിച്ചു .330 മീറ്ററാണ് പാലത്തിന്റെ നീളം .പൊന്നാനി ഭാഗത്ത് അപ്രോച്ച് റോഡിനായി 80 മീറ്റർ നീളത്തിൽ മണ്ണിട്ടുയർത്തി. കനാലിൽ ജലനിരപ്പിൽ നിന്നു 45 മീറ്റർ ഉയരം ഉറപ്പാക്കുയിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ടാണ് ഇത്രയധികം ഉയരത്തിൽ പാലം നിർമിച്ചിരിക്കുന്നത്.

ഈ പാലത്തിന്റെ ഏതാനും മീറ്റർ അകലെയായി പൊന്നാനി അങ്ങാടിപ്പാലം ജലഗതാഗതത്തിന് തടസ്സമായി നിൽക്കുകയാണ്. ഈ പാലവും സമാനമായി രീതിയിൽ പുതുക്കിപ്പണിയുന്നതിന് ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കി. കർമ പാലം യാഥാർഥ്യമാകുന്നതോടെ

പൊന്നാനി വലിയ ഗതാഗത സംവിധാനമാണ് തുറക്കപ്പെടുക. ചമ്രവട്ടം പാലം വഴി വരുന്ന വാഹനങ്ങൾക്ക് പ്രമവട്ടം കട വിൽനിന്നു കർമ റോഡിലേക്കു കയറി നേരെ പൊന്നാനി ഹാർബറിലേക്ക് എത്താം.

ഗതാഗതകുരുക്കിന് സാധ്യതയുള്ള ചമവട്ടം ജംക്ഷൻ,ചന്തപ്പടി,  പൊന്നാനി അങ്ങാടി , കോടതിപ്പടി എന്നിവിടങ്ങളിൽ   എത്താതെ നേരിട്ട് ഹാർ ബറിലേക്കെത്താനുള്ള വഴിയാണ് ഒരുങ്ങുന്നത്.

Previous Post Next Post

Whatsapp news grup