മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയില്‍ കെ. എസ്. ആര്‍. ടി. സി ബസ്സും ബൈക്കും കൂട്ടിയിടിച്ചു അപകടം സംഭവിച്ചതില്‍ ഒരാള്‍ മരണപ്പെട്ടു. മരണപ്പെട്ടത് തിരുവേഗപ്പുറ സ്വദേശിയും പൂക്കുഞ്ഞി കോയ തങ്ങളുടെ മകനുമായ കൊട്ടപുരത്ത് വീട്ടില്‍ സൈത് മുഹമ്മദ് ഹുസൈന്‍ കോയ തങ്ങള്‍.(19) ആണ് മരണപ്പെട്ടത്. 

രണ്ട് മണിയോടുകൂടി കുറ്റിപ്പുറം ഭാഗത്തുനിന്ന് ഓടിച്ചുവന്ന ബൈക്ക് ഹൈവേയിലൂടെ പോവുകയായിരുന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത് ബൈക്കിന് പുറകില്‍ ഇരുന്നിരുന്ന സൈത് മുഹമ്മദിന്റെ തലക്കാണ് പരിക്കേറ്റത് ഇടിയുടെ ആഘാതത്തില്‍ ഏതാണ്ട് 30 മീറ്ററോളം ദൂരേക്ക് യുവാവ് തെറിച്ചുപോയി. കൂടെ ഉണ്ടായിരുന്ന തിരുവേഗപുറ സ്വദേശിയായ അനുരാഗിന്റെ പരിക്ക് ഗുരുതരമല്ല.



Previous Post Next Post

Whatsapp news grup