ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ വാഹനമായ ഥാർ ദേവസ്വം ഭരണസമിതി പുനർലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് കാർ സ്വന്തമാക്കിയത്. 15 പേർ പങ്കെടുത്തു. 


15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്. മഹീന്ദ്ര കമ്പനി 2021ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു. 


എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു 

Previous Post Next Post

Whatsapp news grup