കാണാതായ വിദ്യാര്‍ഥി​യെ ചൈന അതിര്‍ത്തിയില്‍ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ അഖില്‍ മുഹമ്മദ് (18) ആണ് ഇന്ത്യന്‍ അതിര്‍ത്തിയായ ലഡാക്കില്‍ സൈന്യത്തിന്റെ കൈയ്യില്‍പെട്ടത്.

ഒന്നരമാസം മുമ്ബാണ് അഖില്‍ നാടുവിട്ടത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെരച്ചില്‍ തുടരുന്നതിനിടെ ബസുകളിലും മറ്റുമായി ഡെല്‍ഹിയിലും തുടര്‍ന്ന് ലഡാക്കിലും എത്തുകയായിരുന്നു. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ അഖിലിനെ പിടികൂടി ഉടന്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കൈമാറി. പൊലീസില്‍ നിന്ന് വിവരം ലഭിച്ച വീട്ടുകാര്‍ ലഡാക്കിലെത്തിയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

അഖില്‍ മുന്‍പും നാടുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കല്‍ കാണാതായപ്പോള്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് വനംവകുപ്പ് അധികൃതരാണ് പിടികൂടിയത്


Previous Post Next Post

Whatsapp news grup