മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്കൂള് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള് സലാമിനെയാണ് (57) നിലമ്ബൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൈൽഡ് ലൈൻ മുഖേനയാണ് പീഡന വിവരം പുറത്തറിയുന്നത്. അധ്യാപകന് പല തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്ത്ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വേറെയും കുട്ടികള് പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില് പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു