താനാളൂർ: 20 രൂപക്ക് ഉച്ചഭക്ഷണം നൽകി വിജയകരമായി ഒരു വർഷം പിന്നിട്ട താനാളൂർ ചുങ്കത്തെ റസ്ന ജനകീയ ഹോട്ടലിലാണ് വാർഷിക ദിനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉച്ചഭക്ഷണത്തിനെത്തിയത്. തനിക്കിഷ്ടപ്പെട്ട സാമ്പാറും ചോറും കുട്ടു കറികളും കുടെ മത്തി പൊരിച്ചതും കുട്ടിയാണ് ഭക്ഷണം കഴിച്ചത്. 20 രൂപക്ക് ഇത്രയും സ്വാദിഷ്ഠമായ ഊണ് നൽകാൻ കഴിയുന്നത് അഭിമാനാർഹമാനെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടൽ നടത്തിപ്പിൽ കിട്ടിയ വരുമാനത്തിന്റെ ഡയാലിസിസ്സെന്ററിന് ഒരു വിഹിതം താനാളൂർ നൽകി ജീവകാരുണ്യ പ്രവർത്തനത്തിലും സംരംഭകർ പങ്കാളികളായി. സംരംഭകരിൽ നിന്നും ഡയാലിസിസ്സെന്ററിന് വേണ്ടി മന്ത്രി തുക സ്വീകരിച്ചു.
കേക്ക് മുറിച്ച് വാർഷിക ആഘോഷത്തിന് മന്ത്രി തുടക്കം കുറിച്ചു. തുടർന്ന് ജനകീയ ഹോട്ടലിൽ എത്തിയ മുഴുവൻ ആളുകൾക്കും പായസ വിതരണവും നടത്തി. താനാളുർ സ്വദേശിനികളായ എ.എം. സീനത്ത്, ആയിഷ തട്ടാരക്കൽ, ഫസീല തറയിൽ, എന്നിവരുടെ നേതൃത്വത്തിലുള്ള വനിതകൾ കുടുംബശ്രിയുടെ ആഭിമുഖ്യത്തിലാണ് ഒരു വർഷം മുമ്പ് ജനകീയ ഹോട്ടലിന് തുടക്കമിട്ടത്.
ചടങ്ങിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, സ്ഥിരം സമിതി അദ്ധ്യക്ഷന്മായ കെ.വി സിനി, കെ. അമീറ, അംഗം ജസീന ഹാരിസ്, അസി.സെക്രട്ടറി കെ.പ്രേമരാജൻ, കുടുംബശ്രീ1 ബ്ലോക്ക് കോഡിനേറ്റർ ടി. ഹർഷ, സി.ഡി.എസ് പ്രസിഡണ്ട് എം. സൗമിനി, വൈസ് പ്രസിഡണ്ട് സുലൈഖ, നൗഫൽ, കിഡ്നി വെൽഫയർ സൊസൈറ്റി ഡയരക്ടർമാരായ മുജീബ് താനാളർ പി.പി. ബഷീർ എന്നിവർ പങ്കെടുത്തു. വളയിട്ട കൈകളിൽ വനിതകൾ തീർത്ത വിജയഗാഥ മറ്റുള്ളവർക്ക് കുടി മാതൃകയായിരിക്കയാണ്.