പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി സ്റ്റുഡന്റ്‌സ് കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ്സ്  കൗൺസിലിങ് പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 കൗൺസിലിങ് സർട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിങ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന നൽകും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ. നിയമന കാലാവധി ജൂൺ 22 മുതൽ മാർച്ച് 2023 വരെ. പ്രതിമാസം 18,000 രൂപ ഹോണറേറിയവും യാത്രാപ്പടി ഇനത്തിൽ പരമാവധി 2,000 രൂപയും ലഭിക്കും. ആകെ ഒഴിവുകൾ നാല്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. താൽപ്പര്യമുള്ളവർ ജൂൺ 10നകം നിലമ്പൂർ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 224194, 04931 220194, 04931 220315

Previous Post Next Post

Whatsapp news grup