സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി  കമ്മ്യൂണിറ്റി കോളജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ജൂൺ 30നകം അപേക്ഷിക്കാം.

 അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in  വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04712325101, 91 8281114464, 9846033001.


Previous Post Next Post

Whatsapp news grup