കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ സ്വര്‍ണവുമായി യാ​ത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി അരങ്ങത്ത് പറമ്ബില്‍ അന്‍വര്‍ അലിയാണ്​ (32) വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റ് പരിസരത്തുനിന്ന് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.

 രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച 852 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

അബൂദബിയില്‍ നിന്നെത്തിയ അന്‍വര്‍ അലി എയര്‍ കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുമ്ബോള്‍ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുനടത്തിയ എക്‌സ്റേ പരിശോധനയിലാണ് സ്വര്‍ണമിശ്രിതമടങ്ങിയ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചതായി കണ്ടെത്തിയത്.

മൂന്ന് കാപ്‌സ്യൂളുകള്‍ സഹിതം യുവാവിനെ തുടരന്വേഷണത്തിനായി കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കൂട്ടിക്കൊണ്ടുപോകാനായി വിമാനത്താവള പരിസരത്തെത്തിയവരെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Previous Post Next Post

Whatsapp news grup