ചെറിയമുണ്ടം: ആരോപണ വിധേയനായ പഞ്ചായത്ത് അംഗത്തെ ഭരണ സമിതിയിൽ നിന്ന് പുറത്താക്കുക , മാലിന്യ നിർമ്മാർജനം പഞ്ചായത്ത് അനാസ്ഥ അവസാനിപ്പിക്കുക, ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ.എം ചെറിയമുണ്ടം പഞ്ചായത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സി.പി.ഐ.എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഏരിയ സെന്റർ അംഗം കെ. നാരയണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ.സി രാധാകൃഷണൻ അധ്യഷത വഹിച്ചു. ഇലംകുളത്ത് സീനത്ത്, ചക്കാലക്കൽ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. സുലൈമാൻ കോടനിയിൽ, മുനീറുന്നിസ, ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.