മലപ്പുറം: തിരുന്നാവായയിൽ 11 വയസുകാരനെ മദ്രസയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടര്‍ നടക്കാവ് കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്ളുല്‍ ഖുറാന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവില്‍ ജംഷീര്‍ ഷഹര്‍ - ഭാനു ദമ്ബതികളുടെ മകന്‍ മുഹമ്മദ് സ്വാലിഹ് (11) ആണ് മരിച്ചത്.
കുട്ടി ഇവിടെ താമസിച്ച് പഠിച്ച് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെ സഹപാഠികളാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ബഹളം വെച്ചപ്പോള്‍ പള്ളി ജീവനക്കാരും നാട്ടുകാരും ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് മരണപ്പെട്ട സ്വാലിഹിന്റെ അമ്മാവന്‍റെ നിക്കാഹ് കഴിഞ്ഞത്. ഇതിന് ശേഷമാണ് ബന്ധുക്കള്‍ കുട്ടിയെ കോളേജില്‍ കൊണ്ടാക്കി മടങ്ങിയത്. പിന്നാലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

