താനൂര്‍: താനൂര്‍ എടക്കടപ്പുറം സ്വദേശി ഷഹന മോള്‍ ഒമ്ബതുമാസത്തെ പരിശ്രമത്തിനൊടുവില്‍ ഖുര്‍ആന്‍ പൂര്‍ണമായും സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തിയാക്കാനായതിന്റെ നിര്‍വൃതിയിലാണ്. അറബിക് കാലിഗ്രഫിയിലുണ്ടായിരുന്ന താല്‍പര്യമാണ് ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്നതിലേക്ക് ഷഹനയെ നയിച്ചത്. തെറ്റുകള്‍ വരാതെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെ സമയമെടുത്തുമാണ് ഷഹന മനോഹരമായ കൈപ്പടയില്‍ 609 പേജുകളുള്ള ഖുര്‍ആന്‍ പകര്‍ത്തിയെഴുത്ത് പൂര്‍ത്തിയാക്കിയത്.

 വിദേശത്തായിരുന്ന ഭര്‍ത്താവ് പി.പി. അഫ്സലിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവും തുടങ്ങി വെച്ച എഴുത്ത് മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചു.

ഭര്‍ത്താവ് പി.പി. അഫ്സലിനും മൂന്നര വയസ്സുകാരനായ മകന്‍ മുഹമ്മദ് ഫായിസിനുമൊപ്പം ചെട്ടിപ്പടിയിലാണ് ഷഹന താമസിക്കുന്നത്. താനൂരിലെ കെ.വി. റഹീം-ഷഹര്‍ബാനു ദമ്ബതികളുടെ മകളാണ്.


Previous Post Next Post

Whatsapp news grup