തിരൂർ: താനാളൂരിൽ നിന്നും വൈലത്തൂരിലേക്ക് ഓട്ടോ ട്രിപ്പ് വിളിച്ച് യാത്രക്കാരൻ ബേക്കറി ഉടമയെയും ഓട്ടോ ഡ്രൈവറെയും കബളിപ്പിച്ച്‌ കടന്നു കളഞ്ഞു. താനാളൂരിലെ  ഹാരിസിന്റെ ഓട്ടോ വിളിച്ച യാത്രക്കാരൻ താനാളൂർ ചുങ്കത്തുള്ള സൈൻ ബേക്കറിയിൽ നിന്ന് 3000 രൂപയുടെ ബേക്കറി സാധനങ്ങൾ ഓർഡർ ചെയ്തശേഷം അല്പം ബേക്കറി സാധനങ്ങൾ വാങ്ങി വൈലത്തൂരിലേക്ക് പുറപ്പെടുകയായിരുന്നു. 

വൈലത്തൂർ അങ്ങാടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‌ സമീപം നിർത്തി യാത്രക്കാരൻ ഇറങ്ങി ഉടൻ വരാമെന്ന് പറയുകയും ചെയ്തു. ഒരു മണിക്കൂർ കാത്തിരുന്നിട്ടും തിരിച്ചു വരാതായപ്പോഴാണ് യാത്രക്കാരൻ യാത്രക്കാരൻ ഓട്ടോ ഡ്രൈവറെയും ബേക്കറി ഉടമയെയും വഞ്ചിച്ചതാണെന്ന് തിരിച്ചറിഞ്ഞത്‌. ബേക്കറിയിലെ സിസിടിവിയിൽ ഓട്ടോ വിളിച്ചയാളുടെ ദൃശ്യം കിട്ടിയിട്ടുണ്ട്.


Previous Post Next Post

Whatsapp news grup