എടക്കര: സ്വകാര്യവ്യക്തിയുടെ മതിലിലെ മാളത്തില്‍ കണ്ടെത്തിയ പാമ്ബിന്‍ മുട്ടകള്‍ വനം വകുപ്പിന് കൈമാറി. ചുങ്കത്തറ എടമല അയ്യൂബിന്‍റെ വീടിനോട് ചേര്‍ന്ന മതിലിന്‍റെ മാളത്തിലാണ് പാമ്ബിന്‍ മുട്ടകള്‍ കണ്ടെത്തിയത്. ഇതോടെ വീട്ടുകാര്‍ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് ഇ.ആര്‍.എഫ് അംഗങ്ങളായ അബ്ദുല്‍ മജീദ്, അതുല്‍, ശ്യാം എന്നിവരെത്തി പാമ്ബിന്‍ മുട്ടകള്‍ ഏറ്റെടുത്ത് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ചുങ്കത്തറ എടമല അയ്യൂബിന്‍റെ വീടിനോട് ചേര്‍ന്ന മതിലിന്‍റെ മാളത്തില്‍ കണ്ടെത്തിയ പാമ്ബിന്‍ മുട്ടകള്‍