വളാഞ്ചേരി: കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍ണ പാദസരം ബസ് സ്റ്റാന്‍ഡില്‍ നിന്നു മോഷ്ടിച്ച നാടോടി യുവതി പോലീസിന്റെ പിടിയിലായി. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച പാദസരവുമായി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
മോഷണം ശ്രദ്ധയില്‍പ്പെട്ട രണ്ടു അങ്കണവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടാനായത്. പ്രതി ഏഴുമാസം ഗര്‍ഭിണിയാണ്.
പാലക്കാട് സ്റ്റേഡിയത്തിനടുത്ത് പുറന്പോക്ക് കോളനിയിലാണ് താമസിക്കുന്നതെന്നാണ് വിവരം. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും ഇവര്‍ കൂടുതല്‍ മോഷണകേസുകള്‍ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നു വളാഞ്ചേരി പോലീസ് അറിയിച്ചു.