പൊന്നാനി: മംഗലം പെരുന്തിരുത്തി തെക്കേകടവ് പുഴയിൽ തോണി മറിഞ്ഞ് യുവാവ് മരണപ്പെട്ടു. മുട്ടന്നൂർ സ്വദേശി സി.പി മുസ്തഫയുടെ മകൻ സി.പി ഷക്കീൽ റഹ്മാൻ (27) ആണ് കൂട്ടുകാരോടൊപ്പം തോണി യാത്ര നടത്തവെ തോണി മറിഞ്ഞ് മരണപ്പെട്ടത്.
മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ഷക്കീലിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിനൊടുവിൽ ഷക്കീലിനെ കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പ് അവധിക്ക് വിദേശത്തു നിന്നു മെത്തിയ ഷക്കീലിന് ഒരു പെൺകുട്ടിയുണ്ട്. സഹനാസ് ആണ് ഭാര്യ. ഷമീൽ സുഹൈൽ എന്നിവർ സഹേദര ങ്ങളാണ്. അടുത്ത ദിവസം തന്നെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് വിധി തട്ടിയെടുത്തത്.
