വള്ളിക്കുന്ന്: പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം.

പേരമകന്‍ ഹരികൃഷ്ണന്‍ ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെ പ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയും ബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെ മരണം സംഭവിക്കുകയും ചെയ്തു.

Previous Post Next Post

Whatsapp news grup