സ്കൂള്‍ വിട്ട് മാതാവിനൊപ്പം പോകുന്നതിനിടെയാണ് ഹംനയെ ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഞാറത്തടം സ്വദേശിയായ കോഴിക്കോടന്‍ കുഞ്ഞിമുഹമ്മദിന്‍റെ മകന്‍ ആദിലിന് കാലിനാണ് പരിക്ക്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിറകില്‍നിന്ന് വന്ന തെരുവുനായ് കടിക്കുകയായിരുന്നു. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അബ്ദുറഹ്മാന് നെഞ്ചിലാണ് മുറിവേറ്റത്.
